അധ്യാപക ദിനത്തിൽ ഗുരുനാഥന് സ്നേഹാദരം

ഉദുമ: ദേശീയ അധ്യാപക ദിനാഘോഷത്തി​ൻെറ ഭാഗമായി പെരുമ്പള കുണ്ടടുക്കം എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു. ചെട്ടുംകുഴി രായിതൊട്ടിയിലെ റിട്ട. ഹെഡ്മാസ്​റ്റ​ർ എം. കുഞ്ഞിരാമൻ നമ്പ്യാരെ അദ്ദേഹത്തി​ൻെറ വീട്ടിലെത്തിയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. വായനശാല പ്രസിഡൻറും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെംബറുമായ എൻ.വി. ബാലൻ ഉപഹാരം നൽകി. വൈസ് പ്രസിഡൻറ്​ എസ്.വി. നടരാജൻ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെംബർ ഡോ. വിനോദ് കുമാർ പെരുമ്പള, എസ്.വി. അശോക് കുമാർ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ. രതീഷ് സ്വാഗതവും സുരേഷ് മണി നന്ദിയും പറഞ്ഞു. പടം uduma teachers day അധ്യാപക ദിനാഘോഷത്തി​ൻെറ ഭാഗമായി പെരുമ്പള കുണ്ടടുക്കം എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം പ്രവർത്തകർ റിട്ട. ഹെഡ്മാസ്​റ്റർ എം. കുഞ്ഞിരാമൻ നമ്പ്യാരെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.