മത്സ്യ മാർക്കറ്റിനെ തകർക്കാൻ ഗൂഢാലോചന -എസ്.ടി.യു

കാസർകോട്: നഗരത്തിലെ മത്സ്യ മാർക്കറ്റിനെയും അനുബന്ധ കച്ചവട മേഖലയെയും തകർക്കാൻ ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്​ഥ ലോബി ഗൂഢാലോചന നടത്തുന്നതി​ൻെറ ഭാഗമാണ് മത്സ്യമാർക്കറ്റ് തുറന്ന് കൊടുക്കേണ്ടതി​െല്ലന്ന ജില്ല ദുരന്തനിവാരണ കോർ കമ്മിറ്റിയുടെ തീരുമാനമെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എ. അബ്​ദുൽ റഹ്​മാൻ. കാസർകോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാർക്കറ്റ് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ ഒരു പച്ചക്കറി വിതരണക്കാരന് കോവിഡ് പോസിറ്റിവായി എന്നതി​ൻെറ പേരിലാണ് മാർക്കറ്റ് അടച്ചിട്ടത്. കാസർകോട് മത്സ്യ മാർക്കറ്റിൽ പച്ചക്കറി കച്ചവടമില്ല. മത്സ്യ മാർക്കറ്റിൽ ഇതുവരെ ഒരാൾക്കും കോവിഡ് പോസിറ്റിവായിട്ടുമില്ല. പിന്നെന്തിനാണ് രണ്ട് മാസം മത്സ്യ മാർക്കറ്റ് അടച്ചിട്ടെതെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. ദേശീയപാത മുതൽ ബോവിക്കാനം ടൗൺ വരെ വഴിയോരങ്ങളിൽ മത്സ്യ കച്ചവടം നടക്കുമ്പോഴും ആൾക്കൂട്ടവും വാഹന വ്യൂഹവും അതിരുകടക്കുമ്പോഴും സാമൂഹിക അകലവും മാനദണ്ഡങ്ങളും പ്രശ്നമാവുന്നില്ല. കോവിഡ് മാനദണ്ഡം പാലിച്ച് മത്സ്യവിൽപന നടത്തുന്ന മാർക്കറ്റിൽ സാമൂഹിക അകലം പ്രശ്നമാണെന്നാണ്​ അധികൃതരുടെ വാദം. നഗരത്തിലെ വ്യാപാര മേഖലയെ തകർക്കാനും മത്സ്യത്തൊഴിലാളികളെയും വിപണന-വിതരണ അനുബന്ധ തൊഴിലാളികളെയും മുഴുപ്പട്ടിണിയിലാക്കാനുമാണ് ജില്ല ഭരണകൂടത്തി​ൻെറ തീരുമാനം. മത്സ്യ മാർക്കറ്റ് അടിയന്തരമായി തുറന്നുപ്രവർത്തിക്കാത്ത പക്ഷം മത്സ്യവിൽപന കലക്​ടറേറ്റ് പടിക്കലിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് എസ്.ടി.യു നേതൃത്വം നൽകുമെന്ന് അബ്​ദുൽ റഹ്​മാൻ പറഞ്ഞു. മത്സ്യ മാർക്കറ്റ് അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം കാസർകോട്​: മത്സ്യ മാർക്കറ്റ് അനിശ്ചിതമായി അടച്ചിടാനുള്ള ജില്ലതല കോവിഡ്​ കോർ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കണമെന്ന് കാസർകോട്​ മർച്ചൻറ്​സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നഗരസഭയുടെ സ്ഥലത്ത് രണ്ടേകാൽ കോടി രൂപ ചെലവ് ചെയ്ത് സംസ്ഥാന സർക്കാർ കെട്ടിടം നിർമിച്ച് നഗരസഭക്ക്​ സമീപകാലത്താണ് കൈമാറിയത്. ഈ ആധുനിക മത്സ്യ മാർക്കറ്റ് അടച്ചിട്ടുകൊണ്ട് മത്സ്യ മാർക്കറ്റിന് സ്ഥലം കണ്ടെത്താനുള്ള കോർ കമ്മിറ്റി തീരുമാനം സംസ്​ഥാന സർക്കാറി​ൻെറ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് മനസ്സിലാക്കുന്നത്. യോഗത്തിൽ പ്രസിഡൻറ്​ എ.കെ. മൊയ്തീൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീർ കല്ലങ്കാടി, എ.എ. അസീസ്, മാഹിൻ കോളിക്കര, ടി.എ. ഇല്യാസ്, ജി.എസ്. ശശിധരൻ, കെ. ദിനേഷ്, അബ​്​ദുൽ നഹീം, കെ. ഹാരിസ്, ടി.എം. ജലീൽ, ഉല്ലാസ് കുമാർ, അഷറഫ് സുൽസൺ, അബ്​ദുൽ റൗഫ് പള്ളിക്കാൽ, മുനീർ ബിസ്മില്ല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാഗേഷ് ഷെട്ടി സ്വാഗതവും സെക്രട്ടറി എം.എം. മുനീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.