പ്രവാസി കോൺഗ്രസ് ലോങ് മാർച്ച്

കാസർകോട്: വിദേശ രാജ്യങ്ങളിൽനിന്നു തിരിച്ചെത്തിയ മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണന നീതിനിഷേധമാണെന്ന് ഡി.സി.സി പ്രസിഡൻറ് ഹകീം കുന്നിൽ അഭിപ്രായപ്പെട്ടു. കോവിഡ് മൂലം മരിച്ച പ്രവാസികൾക്ക് അടിയന്തര ധനസഹായം നൽകുക, തൊഴിൽ നഷ്​ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷനിൽനിന്ന് കലക്ടറേറ്റ് പരിസരത്തേക്കു നടത്തിയ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർക്ക വഴി അപേക്ഷ സമർപ്പിച്ച 1.75 ലക്ഷം പ്രവാസികൾക്ക് ധനസഹായം നൽകാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി നാം ഹനീഫ അധ്യക്ഷത വഹിച്ചു. എം. അസിനാർ, പി.വി. സുരേഷ്, ജമീല അഹമ്മദ്, എം.പി.എം. ഷാഫി, പ്രവീൺ തോയമ്മൽ, സത്യനാഥൻ പത്രവളപ്പിൽ, ഇസ്മായിൽ ചിത്താരി, കെ.പി. ബാലകൃഷ്ണൻ, കെ.പി. മോഹൻ, അനിൽ വാഴുന്നൊറൊട്ടി, ഒ.വി. പ്രദീപ്‌, നസീർ കോപ്പ, നിധീഷ് കടയങ്ങൻ, അഡ്വ. പി. ബാബുരാജ്, അച്യുതൻ തണ്ടുമ്മൽ, രാജീവൻ നീലേശ്വരം, ബാലഗോപാലൻ കാളിയാനം, ബാലചന്ദ്രൻ അജാനൂർ, ജയകുമാർ ചാമക്കുഴി, രാജീവൻ കൂവാറ്റി, ബാലൻ അരയിൽ, ശ്രീജു തോയമ്മൽ, സി.വി. വിനോദ്, റാഷിദ്‌ പള്ളിമാൻ എന്നിവർ സംസാരിച്ചു. അജാനൂരിൽ നൽകിയ സ്വീകരണത്തിന് പി.വി. സുരേഷ്, സതീശൻ പറക്കാട്ടിൽ, എൻ.വി. അരവിന്ദാക്ഷൻ, വി.വി. നിശാന്ത്, ശ്രീനിവാസൻ മഡിയൻ, ചന്ദ്രൻ കല്ലിങ്കൽ എന്നിവർ നേതൃത്വം നൽകി. പള്ളിക്കരയിൽ നൽകിയ സ്വീകരണത്തിന് എം.പി.എം. ഷാഫി, സുകുമാരൻ പൂച്ചക്കാട്, ബി. ബിനോയ്, ഷഫീഖ് കല്ലിങ്കാൽ, ഷറഫു മൂപ്പൻ, റാഷിദ് പള്ളിമാൻ, ഇംത്യാസ് പള്ളിപ്പുഴ, ജമാൽ കല്ലിങ്കാൽ, മജീദ് പള്ളിപ്പുഴ എന്നിവർ നേതൃത്വം നൽകി. ksd long march: കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷനിൽനിന്ന് കലക്ടറേറ്റ് പരിസരത്തേക്ക് പ്രവാസി കോൺഗ്രസ് നടത്തിയ ലോങ് മാർച്ച് ഡി.സി.സി പ്രസിഡൻറ് ഹകീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.