ഓണക്കിറ്റ്​–പുരസ്​കാര വിതരണം

ഉദുമ: പൂച്ചക്കാട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 150 കുടുംബങ്ങൾക്ക് ഓണക്കിറ്റും എസ്.എസ്.എൽ.സി വിജയികൾക്കുള്ള പുരസ്കാരവും വിതരണവും ചെയ്തു. പുരസ്കാര വിതരണം ഡി.സി.സി നിർവാഹക സമിതി അംഗം സത്യൻ പൂച്ചക്കാടും ഓണക്കിറ്റ് വിതരണോദ്​ഘാടനം ഉദുമ ബ്ലോക്ക് കോൺഗ്രസ്​ ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടും നിർവഹിച്ചു. വാർഡ് കോൺഗ്രസ്​ പ്രസിഡൻറ്​ പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സി.എച്ച്. രാഘവൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗം കെ.എസ്. മുഹാജിർ, സി.എച്ച്. രവീന്ദ്രൻ, മുരളി മീത്തൽ, ഷറഫുദ്ദീൻ, ഗംഗാധരൻ മൊട്ടംചിറ, രതീഷ് തൊട്ടി, വിജയൻ മൊട്ടംചിറ, ദാമോദരൻ ടെയ്​ലർ, ഗോപാലൻ മൊട്ടംചിറ, ഗോപാലൻ മാക്കംവീട് എന്നിവർ നേതൃത്വം നൽകി. uduma poochakkad congress onnakitപൂച്ചക്കാട് മേഖല കോൺഗ്രസ് കമ്മിറ്റി ഓണക്കിറ്റ്​വിതരണോദ്ഘാടനം സുകുമാരൻ പൂച്ചക്കാട് നിർഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.