കമ്പ്യൂട്ടര്‍ പരിശീലന ക്ലാസ് തുടങ്ങുന്നു

നീലേശ്വരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിയ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസുകള്‍ സെപ്റ്റംബര്‍ മൂന്നിന് തുടങ്ങും. കഴിഞ്ഞ ദിസവം നടന്ന ജില്ലതല കോവിഡ്​ കോര്‍ കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. കമ്പ്യൂട്ടര്‍ പരീക്ഷക്ക്​ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവരും തിരുവനന്തപുരം സ്​റ്റെഡ് കൗണ്‍സിലി​ൻെറ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ ആഗ്രഹിക്കുന്നവരും സെപ്റ്റംബര്‍ മൂന്നിന്​ നീലേശ്വരം സബ് സൻെററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04672283914, 7306962418. കൃഷിഭവൻ ഓണച്ചന്ത തുടങ്ങി നീലേശ്വരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നീലേശ്വരം കൃഷിഭവ​ൻെറ നേതൃത്വത്തിൽ ഓണ സമൃദ്ധി - 2020 നാടൻ പഴം, പച്ചക്കറി വിപണി ആരംഭിച്ചു. മാർക്കറ്റ് ജങ്ഷൻ, നീലേശ്വരം കൃഷിഭവൻ എന്നിവിടങ്ങളിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ പ്രഫ.കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ വി. ഗൗരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി.ഭാർഗവി, കെ.വി.ഗീത, കൃഷി ഓഫിസർ കെ.എ.ഷിജോ എന്നിവർ സംസാരിച്ചു. പടം: NLR_Onachantha Krishibhavan നീലേശ്വരം കൃഷിഭവൻ ഓണച്ചന്ത നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.