Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 27 Aug 2020 11:58 PM GMTകമ്പ്യൂട്ടര്‍ പരിശീലന ക്ലാസ് തുടങ്ങുന്നു
text_fieldsbookmark_border
നീലേശ്വരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിയ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസുകള്‍ സെപ്റ്റംബര്‍ മൂന്നിന് തുടങ്ങും. കഴിഞ്ഞ ദിസവം നടന്ന ജില്ലതല കോവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. കമ്പ്യൂട്ടര്‍ പരീക്ഷക്ക് പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവരും തിരുവനന്തപുരം സ്റ്റെഡ് കൗണ്‍സിലിൻെറ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ ആഗ്രഹിക്കുന്നവരും സെപ്റ്റംബര്‍ മൂന്നിന് നീലേശ്വരം സബ് സൻെററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04672283914, 7306962418. കൃഷിഭവൻ ഓണച്ചന്ത തുടങ്ങി നീലേശ്വരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നീലേശ്വരം കൃഷിഭവൻെറ നേതൃത്വത്തിൽ ഓണ സമൃദ്ധി - 2020 നാടൻ പഴം, പച്ചക്കറി വിപണി ആരംഭിച്ചു. മാർക്കറ്റ് ജങ്ഷൻ, നീലേശ്വരം കൃഷിഭവൻ എന്നിവിടങ്ങളിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ പ്രഫ.കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ വി. ഗൗരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി.ഭാർഗവി, കെ.വി.ഗീത, കൃഷി ഓഫിസർ കെ.എ.ഷിജോ എന്നിവർ സംസാരിച്ചു. പടം: NLR_Onachantha Krishibhavan നീലേശ്വരം കൃഷിഭവൻ ഓണച്ചന്ത നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story