സെക്ര േട്ടറിയറ്റിന് തീയിട്ടത് കെ.ടി. ജലീലിനെ രക്ഷിക്കാൻ -എ. വേലായുധൻ

കാഞ്ഞങ്ങാട്: സെക്ര േട്ടറിയറ്റിലെ അതിസുരക്ഷ ഫയലുകൾ തീയിട്ട് നശിപ്പിച്ചത് മന്ത്രി കെ.ടി. ജലീലിനെ രക്ഷിക്കാനാണെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ. വേലായുധൻ ആരോപിച്ചു. യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആർ.ഡി.ഒ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച മണ്ഡലം പ്രസിഡൻറ്​ എൻ.കെ. രാഹുൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് എം. ബൽരാജ്, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വൈശാഖ് കേളോത്ത്, ജില്ല സെക്രട്ടറി സാഗർ ചാത്തമത്ത്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് സൗത്ത്, സി.കെ. വത്സലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.