ദേശീയ സെമിനാറിൽ നീലേശ്വരം നഗരസഭയുടെ ശുചിത്വ പദ്ധതി അവതരണം

നീലേശ്വരം: 'ശീലങ്ങൾ മാറ്റുന്നതിലൂടെ മാലിന്യങ്ങൾ കുറക്കൽ' വിഷയത്തിൽ സംസ്ഥാന ഹരിത കേരള മിഷനും കിലയും ഗുലാത്തി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്​​ ടാക്സേഷനും ചേർന്ന് നടത്തിയ ദേശീയ സെമിനാറിൽ ശുചിത്വ പരിപാലന പരിപാടികളിൽ നല്ല മാതൃകകളെ കുറിച്ച് നീലേശ്വരം നഗരസഭയുടെ അവതരണം നടന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡൻറ്​, ചെയർമാന്മാർ എന്നിവരും സെമിനാറിൽ പങ്കെടുത്തു. സിക്കിമിലെ ഇക്കോ ടൂറിസം സൊസൈറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാജേന്ദ്ര പി. ഗുരുങ്, ന്യൂഡൽഹി സൻെറർ ഫോർ സയൻസ് ആൻഡ്​​ എൻ വയൺമൻെറ്​ ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ സോണിയ ദേവി ഹനാം, ജി.ഐ.എ ഇന്ത്യ കോഒാഡിനേറ്റർ കെ.എം. ഷിബു എന്നിവരായിരുന്നു പാനലിലെ വിദഗ്ധ അംഗങ്ങൾ. ധനമന്ത്രി ഡോ. തോമസ് ഐസക്കും സെമിനാറിൽ ചർച്ചകൾ ക്രോഡീകരിച്ചു. കൃഷിവകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി, ഹരിത കേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ എന്നിവർ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ നീലേശ്വരം നഗരസഭക്കുവേണ്ടി വിഷയം അവതരിപ്പിച്ചു. ഹരിത കേരള മിഷൻ കോഒാഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളായ പി.വി. രാധാകൃഷ്ണൻ, കെ. പ്രകാശൻ, എ.വി. സുരേന്ദ്രൻ, എം.വി. വനജ, കൗൺസിലർമാരായ എറുവാട്ട് മോഹനൻ, കെ.വി. സുധാകരൻ, ഹരിത കേരള മിഷൻ കോഒാഡിനേറ്റർമാരായ ടി.വി. രാജൻ, പി.പി. സ്മിത, ഹരിതകർമ സേന ഭാരവാഹികളായ പി. ലീല, കെ.വി. സിന്ധു എന്നിവർ വിവിധ സ്ഥലങ്ങളിൽ സെമിനാറിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭ ഇപ്പോൾ നടപ്പാക്കുന്ന ശുചിത്വ പരിപാലന പദ്ധതിക്ക്​ പുറമെ സമഗ്രമായ പുതിയൊരു പ്രോജക്ട് ഹരിത കേരള മിഷൻ സമർപ്പിക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.