കിറ്റ്​ വിതരണം

കാസർകോട്: കാസർകോട് കടപ്പുറത്ത് സർവകക്ഷി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1425 കിറ്റുകൾ വിതരണം ചെയ്തു. കാസർകോട് മുനിസിപ്പാലിറ്റിയിലെ 36,37,38 വാർഡുകളിൽ 1325ഉം ഒന്ന്​, രണ്ട്​ വാർഡുകളിൽ 100 കിറ്റുമാണ് വിതരണം ചെയ്തത്. കോവിഡ് പോസിറ്റിവ് കേസുകൾ കാസർകോട് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കിയ സാഹചര്യത്തിലാണ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്​ഥരുടെയും യോഗം 2000 കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇനി ഒന്ന്​, രണ്ട്​ വാർഡുകളിൽ 450 കിറ്റുകളും ബീരന്ത് വയൽ സൂനാമി കോളനിയിൽ 90 കിറ്റുകളും വിതരണം ചെയ്യാനുണ്ട്. ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭ അധ്യക്ഷ ബിഫാത്തിമ ഇബ്രാഹിമി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എൽ.എ. മഹമൂദ് ഹാജി, സെക്രട്ടറി മുഹമ്മദ് ഷാഫി, സ്​ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ രാഷ്​ട്രീയപാർട്ടി പ്രതിനിധികൾ, കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഭാരവാഹികൾ, സ്​ഥാനികന്മാർ, റവന്യൂ, പൊലീസ്, കുടുംബശ്രി ഉദ്യോഗസ്​ഥർ എന്നിവർ സംബന്ധിച്ചു. സഹായ വിതരണം കാസർകോട്​: കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ ഹിമായ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള 10 ലക്ഷം രൂപയുടെ സഹായങ്ങൾ ജില്ല മുസ്​ലിം ലീഗ് കമ്മിറ്റി സെപ്റ്റംബറിൽ വിതരണം ചെയ്യും. ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ സഹാറ 2020 ജീവകാരുണ്യ പദ്ധതി മുസ്​ലിം ലീഗ്​ ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല വിതരണം ചെയ്​തു. ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുല്ല ആറങ്ങാടി മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ ഇ. അബ്​ദുല്ലയെയും ഇലക്ട്രോണിക് വീൽചെയർ ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റി ട്രഷറർ ടി.ആർ. ഹനീഫ് ജില്ല ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെയും ഏൽപിച്ചു. കല്ലട്ര മാഹിൻ ഹാജി, മൂസ ബി ചെർക്കളം, എം.എ. മുഹമ്മദ്കുഞ്ഞി, കെ.ഇ.എ. ബക്കർ, എ.ബി. ഷാഫി, മൻസൂർ മല്ലത്ത്​, സി.എച്ച്. ഹമീദ് ഹാജി, റഷീദ് ഹാജി കല്ലിങ്കാൽ, അഷറഫ് പാവൂർ, സലിം ചേരങ്കെ, ജമാൽ മുണ്ടങ്കൈ, ഗഫൂർ ഊദ്, ഖാലിദ് മല്ലം, ഹസൻ പതിക്കുന്നിൽ, ആരിഫ് ഒരവങ്കര, മുഹമ്മദ് അടുക്കം, ഹാരിസ് കല്ലട കുറ്റി എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ടി.ആർ. ഹനീഫ സ്വാഗതവും സെക്രട്ടറി ഹാശിം പടിഞ്ഞാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.