ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കാസർകോട്: മൾട്ടിലക്​റ്റിങ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി വിവിധ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളിൽനിന്ന് സ്വരൂപിച്ച ഒരു ലക്ഷത്തിൽപരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജന് യൂനിയൻ ജില്ല സെക്രട്ടറി അബ്ബാസ് അലി തുക കൈമാറി. യൂനിയൻ ജില്ല ഭാരവാഹികളായ പി.സി. ജയചന്ദ്രൻ, മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.