നീലേശ്വരത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

നീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ് സമ്പൂർണ അടച്ചിടൽ തീരുമാനം ആരോഗ്യ ജാഗ്രത പരിപാലന സമിതി യോഗം എടുത്തത്. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവിസുകൾക്ക് ലോക്ഡൗണിൽനിന്ന് ഇളവ് നൽകും. ഞായറാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷകൾ, വകുപ്പുതല ടെസ്​റ്റുകൾ എന്നിവക്ക്​ തടസ്സമില്ല. ഞായറാഴ്ചത്തെ ലോക്ഡൗണിൽ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.