കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കൈയുറയും നിര്‍ബന്ധമാക്കി

കാസർകോട്​: കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും ​ൈകയുറയും ധരിക്കണം. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴു ദിവസത്തേക്ക്​ അടപ്പിക്കാന്‍ പൊലീസിന് നിർദേശം നല്‍കി. പിന്നീട് അണുമുക്തമാക്കിയതിനു ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജില്ല ഭരണകൂടത്തി​ൻെറ നിബന്ധനകള്‍ എല്ലാവരും പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.