ഓട്ടോമാറ്റിക് ഷവർ സ്ഥാപിച്ചു

കാഞ്ഞങ്ങാട്: മികവുറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി മാറിയ അതിഞ്ഞാലിലെ ഹദിയ ബനാത്ത്​വാല സൻെററി​ൻെറ കീഴിലുള്ള മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്ന കേന്ദ്രത്തിൽ ഓട്ടോമാറ്റിക് ഷവർ സംവിധാനം സ്ഥാപിച്ചു. തോയമ്മൽ ജുമാമസ്ജിദിനോട് ചേർന്നുള്ള ബനാത്ത്​ ​വാല സൻെററി​ൻെറ കീഴിലുള്ള മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്ന കേന്ദ്രത്തിൽ ഓട്ടോമാറ്റിക് ഷവറി​ൻെറ സമർപ്പണം ഹദിയ അതിഞ്ഞാൽ ചെയർമാൻ എം.ബി.എം. അഷറഫ് ബനാത്ത് വാല സ്​റ്റഡി സൻെറർ സെക്രട്ടറി ബഷീർ ആറങ്ങാടിക്ക് കൈമാറി നിർവഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് നടന്ന പൊതുയോഗം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ട്രഷറർ പാലക്കി സി. കുഞ്ഞാമദ് ഹാജി ഉദ്​ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആക്ടിങ് പ്രസിഡൻറ്​ എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മുബാറക് ഹസൈനാർ ഹാജി, മൊയ്തു മൗലവി, വൺ ഫോർ അബ്​ദുൽ റഹ്മാൻ, ഹദിയ അതിഞ്ഞാൽ, ജനറൽ കൺവീനർ ഖാലിദ് അറബിക്കാടത്ത്, തെരുവത്ത് മൂസഹാജി, എം.എം. നാസർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്​ലം, പി.എം. ഫാറൂഖ് അബുദാബി, മൊയ്തു മൗലവി, ടി. അബൂബക്കർ ഹാജി, ടി. റംസാൻ, സി.എച്ച്. ഹമീദ് ഹാജി, എം.കെ. റഷീദ്, സി.എച്ച്. സുലൈമാൻ, അഹമ്മദ് കിർമാണി, കെ. കുഞ്ഞിമൊയ്തീൻ, ബി. മുഹമ്മദ്, സി.എച്ച്. കുഞ്ഞബ്​ദുല്ല, റഫീഖ് കല്ലിയായിൽ, നൂറുദ്ദീൻ കപ്പൽ, മൊയ്തു ആറങ്ങാടി, എം.റഷീദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.