വൈഷ്ണവ്, രഹിൻ, ശിവൻ
എടക്കാട്: മാവിലായി മുണ്ടയോട്ട് സൗപർണിക റോഡിൽ ഗുഡ്സ് ഓട്ടോയിൽ കൊണ്ടു പോവുകയായിരുന്ന ചന്ദനത്തടികളുമായി മൂന്ന് യുവാക്കളെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി കീഴറ സ്വദേശികളായ പി. വൈഷ്ണവ് (25), എം.ടി. രഹിൻ (32), പി. ശിവൻ (25) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ച മൂന്നോടെ വാഹന പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പൊലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് രണ്ട് ചന്ദന തടികളും മുറിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും വാഹനവും കണ്ടെടുത്തു. എടക്കാട് എ.എസ്.ഐ സുജിത്, എസ്.സി.പി.ഒ അജേഷ് രാജ്, സി.പി.ഒ ഷിജു, കെ.എച്ച്.ജി ദിനേശൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.