കണ്ണൂർ: ന്യൂനമർദ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകും. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞ അലർട്ടും വ്യാഴാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
മഞ്ഞ അലർട്ടിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനിടയുണ്ട്. 24 മണിക്കൂറിൽ 115.5 എം.എം വരെ മഴ ലഭിക്കാം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച പൊതുവെ മേഘാവൃതമായ കാലാവസ്ഥയാണ്.
തുലാവർഷത്തിന്റെ ഭാഗമായി മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ പലയിടത്തും രാത്രിയിൽ മഴയും ഇടിയുമുണ്ട്.
ഇടിമിന്നലിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്. കഴിഞ്ഞയാഴ്ച ശ്രീകണ്ഠപുരത്തിനടുത്ത് ചുഴലി ചെമ്പത്തൊട്ടിയിൽ മിന്നലേറ്റ് രണ്ടുപേർ മരിച്ചിരുന്നു. ചെങ്കൽ ക്വാറിയിൽ ജോലിചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളായ അസം സ്വദേശി ജോസ്, ഒഡിഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും മിന്നലേറ്റ് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.