Posted On
date_range Updated On
date_range വനിത ദിനം: വനിതകൾക്ക് വിനോദ യാത്രയുമായി കെ.എസ്.ആർ.ടി.സി
കണ്ണൂർ: വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി വിനോദ യാത്രയുമായി കെ.എസ്.ആർ.ടി.സി. 'വുമൺ ട്രാവൽ വീക്ക്' പരിപാടിയുടെ ഭാഗമായാണ് വനിതകൾക്ക് മാത്രമായി പയ്യന്നൂരിൽ നിന്നും വണ്ടർലായിലേക്ക് മാർച്ച് എട്ടിന് ഏകദിന ടൂർ സംഘടിപ്പിക്കുന്നത്.
ബസ് ചാർജും പ്രവേശന ഫീസും ഉൾപ്പെടെ 1850 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണവും മറ്റു ചെലവുകളും യാത്രക്കാർ വഹിക്കണം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി 9447692337, 8075823384, 9745534123 -പയ്യന്നൂർ, 9496131288, 8089463675-കണ്ണൂർ, 9562070490, 9496176205 -തലശ്ശേരി എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.