കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിന് സമീപം കൂട്ടിയിടിച്ച പൊലീസ് വാഹനവും സ്കൂട്ടറും
തളിപ്പറമ്പ്: ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിന് സമീപം പൊലീസ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരി വളപ്പട്ടണം കളരിവാതുക്കൽ സ്വദേശിനി നികേതക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. കോൾമൊട്ടയിൽ നിന്ന് മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിലേക്ക് പോവുകയായിരുന്ന കെ.എ.പി കമാൻഡന്റിന്റെ ഒദ്യോഗിക കാറും ധർമശാലയിലേക്ക് പോകുകയായിരുന്ന സ്കൂട്ടിയും ധർമശാല എൻജിനീയറിങ് കോളജിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. നികേതയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.