ഇരിട്ടി: ബംഗളൂരുവിൽ നിരവധി വിസ തട്ടിപ്പ് കേസിൽ പ്രതികളായ മലയാളികളടങ്ങുന്ന സംഘത്തിലെ കണ്ണി പിടിയിൽ. ബംഗളൂരു സ്വദേശി വിൻസെന്റ് പോൾ റൊസാരിയോയെ (45) ആണ് മംഗളൂരു വിമാനത്താവളത്തിൽ കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിൽ മൂന്നുപേർ നൽകിയ പരാതിയിൽ പൊലീസ് പ്രതികൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനമിറങ്ങിയ പ്രതിയെ കരിക്കോട്ടക്കരി ഇൻസ്പെക്ടർ കെ.ജെ. വിനോയിയും സംഘവും അറസ്റ്റ് ചെയ്തത്.
വീര്‍പ്പാട് സ്വദേശി ഷോബി എന്ന അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായി തുടങ്ങിയ ജസ്ന സെക് ജോണില്‍ എന്ന സ്ഥാപനം വഴി ആസ്ട്രേലിയയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 300ഓളം പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന.
ഷോബി, പുല്‍പ്പള്ളി സ്വദേശിനി മില എന്ന ആതിര, വീര്‍പ്പാട് സ്വദേശികളായ അനുരാജ്, ദീപു, ലിനേഷ്കുമാര് എന്നിവരെ കേസില്‍ പിടികിട്ടാനുണ്ട്. ഇവര്‍ ദുബൈയിലേക്ക് കടന്നതായാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.