തോമസ്
ശ്രീകണ്ഠാപുരം: ഡ്രൈവിങ് സ്കൂളില്‍ അതിക്രമിച്ചു കയറി ഉടമയെ അക്രമിച്ച കേസിലെ പ്രതി നാല് വര്‍ഷത്തിനുശേഷം പിടിയില്‍. ഏരുവേശി പൊട്ടംപ്ലാവില്‍ താമസക്കാരനും കോട്ടയം ഇഞ്ചയാനി സ്വദേശിയുമായ കുമ്പളന്താനം തോമസിനെ (54)യാണ് ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് മാരാങ്കലത്തിന്റെ മേൽനോട്ടത്തിൽ എ.എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റ് ചെയ്തത്. മംഗളൂരു ബണ്ട്വാളിലെ ബി.സി റോഡില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
2018 മേയ് 28നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരത്തെ ഇ.കെ ഡ്രൈവിങ് സ്കൂളില്‍ അതിക്രമിച്ചുകയറി പേപ്പറുകള്‍ നശിപ്പിക്കുകയും ഉടമ ചെങ്ങളായി എടക്കുളത്തെ കുരുവിളയെ ആക്രമിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കാര്‍വാര്‍, സുള്ള്യ, മംഗളൂരു, കോട്ടയം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു തോമസ്. അതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. സി.പി.ഒ ദേവന് ബാബുവും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.