മാർവാൻ
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതിയതെരുവിലെ ഗാർഡൻ സൂപ്പർമാർക്കറ്റിന്റെ മുൻവശത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. നടുവിൽ ഗവ. ആശുപത്രിക്ക് സമീപം ആറ്റുകുളം എ. മാർവാൻ (27) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 11നായിരുന്നു കേസിന് ആസ്പദമായ സംഭവം.
രാത്രി ഒമ്പതിന് സാധനങ്ങൾ വാങ്ങാനായി പുതിയതെരുവിലെ സൂപ്പർമാർക്കറ്റിന് മുൻ വശം നിർത്തിയ ശേഷം സാധനങ്ങൾ വാങ്ങി ഒരു മണിക്കൂറിനുശേഷം വാഹനയുടമ മടങ്ങിയെത്തിയപ്പോഴേക്കും സ്കൂട്ടർ മോഷണം പോയിരുന്നു. തുടർന്ന് വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സി.സി.ടി.വിയും മറ്റും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നിതിൻ, എ.എസ്.ഐ അനിഴൻ, സി.പി.ഒ കിരൺ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.