പുതിയങ്ങാടി മത്സ്യഭവനിലേക്ക് നടത്തിയ മാർച്ച് മുസ്ലിം ലീഗ് ദേശീയ സമിതി അംഗം
ടി.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യുന്നു
പഴയങ്ങാടി: പുലിമുട്ട് നിർമിച്ച് മത്സ്യബോട്ടുകൾക്ക് കരക്കടുക്കാനാവശ്യമായ നിർമാണ പ്രവർത്തനങ്ങളും സംവിധാനവും ഒരുക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് പുതിയങ്ങാടി ഫിഷറീസ് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി.
പുതിയങ്ങാടി ചൂട്ടാട് പുലിമുട്ടില്ലാത്തതിനാൽ കാലങ്ങളായി അപകടവും തൊഴിലാളികളുടെ മരണവും തുടർക്കഥയായ പശ്ചാത്തലത്തിലാണ് മാർച്ച്.
ഞായറാഴ്ചയുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയായ പൈതലയൻ ജോണി (60) മരിക്കുകയും നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് ഫിഷറീസ് ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.
മുസ്ലിംലീഗ് ദേശീയ സമിതി അംഗം ടി.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ജോയ് ചൂട്ടാട് അധ്യക്ഷത വഹിച്ചു. അഡ്വ ബ്രിജേഷ് കുമാർ, ബി. അഷ്റഫ്, എസ്.യു. റഫീഖ്, എം. പവിത്രൻ, യൂസഫ് പാലക്കോട്, മടപ്പള്ളി പ്രദീപൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.