പ്രതീകാത്മക ചിത്രം (Stock Image)

സ്വർണമാല കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ

ക​ണ്ണ​പു​രം: താ​വ​ത്ത് ബൈ​ക്കി​ലെ​ത്തി സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. കെ. ​ക​ണ്ണ​പു​രം സ്വ​ദേ​ശി കെ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ (32), കോ​ല​ത്ത് വ​യ​ൽ സ്വ​ദേ​ശി വി. ​വാ​സി​ൽ (31) എ​ന്നി​വ​രെ ക​ണ്ണ​പു​രം എ​സ്.​ഐ കെ. ​സു​ഷീ​ർ സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. താ​വം സ്വ​ദേ​ശി സു​മ​തി വേ​ണു ഗോ​പാ​ലി​ന്റെ ര​ണ്ടു പ​വ​ൻ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

താ​വം ദാ​ലി​ൽ റോ​ഡ​രി​കി​ൽ​വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ദൃ​ശ്യം താ​വ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ച്ചു. ക​ണ്ണ​പു​രം പൊ​ലീ​സ് സം​ഭ​വ​ത്തെ കു​റി​ച്ച് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

മോ​ഷ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് നാ​ട്ടു​കാ​രു​ടെ​യും പൊ​ലീ​സി​ന്റെ​യും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യാ​ണ്.

Tags:    
News Summary - Two persons were arrested in the case of theft of gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.