മരണം മണക്കുന്ന അഴിമുഖം; അഞ്ചു ദിനത്തിനിടെ പൊലിഞ്ഞത് രണ്ട് ജീവനുകൾ

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി-​ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​തി​ട്ട​യി​ലി​ടി​ച്ച് വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞ് അ​ഞ്ചു ദി​ന​ത്തി​നു​ള്ളി​ൽ പൊ​ലി​ഞ്ഞ​ത് ര​ണ്ടു മ​നു​ഷ്യ​ജീ​വ​നു​ക​ൾ. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഫൈ​ബ​ർ വ​ള്ളം മ​ണ​ൽ​തി​ട്ട​യി​ലി​ടി​ച്ച് ക​ട​ലി​ൽ മ​റി​ഞ്ഞ് അ​സം സോ​നി​ത്പൂ​രി​ലെ റി​യാ​ജു​ൽ ഇ​സ്‍ലാം (39) മ​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ അ​പ​ക​ടം.

മൂ​ന്നു പേ​രു​ണ്ടാ​യ വ​ള്ള​ത്തി​ൽ​നി​ന്ന് ര​ണ്ടു പേ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് അ​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​യി പു​തി​യ​ങ്ങാ​ടി ക​ട​ലി​ൽ റി​യാ​ജു​ൽ ഇ​സ്‍ലാ​മി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഇ​തേ സ്ഥ​ല​ത്ത് വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സ​ള​മോ​ൻ ലോ​പ്പ​സ് എ​ലി​സ് (63) മ​രി​ച്ച​ത്. ഇ​തേ ദി​വ​സം ഈ ​അ​ഴി​മു​ഖ​ത്തി​ന് ഏ​റെ അ​ക​ലെ​യ​ല്ലാ​തെ പാ​ല​ക്കോ​ടു​നി​ന്ന് അ​പ​ക​ട​ത്തി​ൽ​പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം മൂ​ന്നാം നാ​ളാ​ണ് വ​ള​പ​ട്ട​ണ​ത്ത് ക​ണ്ടെ​ത്തി​യ​ത്. 2017ൽ ​അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചി​രു​ന്നു. 2018ലെ ​അ​പ​ക​ട​ത്തി​ലും ഒ​രാ​ൾ മ​രി​ച്ചു. 2022ൽ ​നാ​ട്ടു​കാ​ര​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും 2023ൽ ​ബം​ഗാ​ൾ സ്വ​ദേ​ശി​യും മ​രി​ച്ചു.

മ​ര​ണ​ഭയത്തോ​ടെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വ​ള്ള​മി​റ​ക്കു​ന്ന​ത്. മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​വു​ക​യാ​ണെ​ന്ന ന്യാ​യം​കൊ​ണ്ട് പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ത​ല​യൂ​രാ​ൻ അ​ധി​കൃ​ത​ർ​ക്കാ​വി​ല്ല. ക​ട​ലി​ലെ മ​ണ​ൽ​തി​ട്ട​ക​ൾ നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് വേ​ലി​യേ​റ്റ സ​മ​യ​ത്ത് വ​ള്ളം മ​ണ​ലി​ൽ ത​ട്ടി മ​റി​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. മ​ര​ണ​സം​ഖ്യ ഉ​യ​രാ​തി​രി​ക്കു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ടാ​ണ്. ഉ​ത്ത​ര കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​മാ​യ പു​തി​യ​ങ്ങാ​ടി​യി​ൽ ആ​വ​ശ്യ​മാ​യ​ത്ര വ​ള്ള​ങ്ങ​ൾ​ക്ക് ക​ര​ക്ക​ടു​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​യാ​ണ് ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്തെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

അ​ഴി​മു​ഖ​ത്തെ മ​ണ്ണ് നീ​ക്കി സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം തു​ട​ർ​ക്ക​ഥ​യാ​യ ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്തെ ഒ​ടു​വി​ല​ത്തെ അ​പ​ക​ട​വും അ​സം സ്വ​ദേ​ശി​യു​ടെ മ​ര​ണ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ക​ടു​ത്ത അ​ര​ക്ഷി​ത​ബോ​ധം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ആ​ശ്രി​ത​രു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പു​തി​യ​ങ്ങാ​ടി ഫി​ഷ​റീ​സ് ഓ​ഫി​സി​ലേ​ക്ക് വ്യാ​ഴാ​ഴ്ച ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​ധി​കൃ​ത​രു​ടെ ഒ​രു ഉ​റ​പ്പി​ലും പി​രി​ഞ്ഞു​പോ​വാ​ൻ ത​യാ​റാ​വാ​തെ ജ​നം ഇ​നി​യൊ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കും ഈ ​അ​ഴി​മു​ഖ​ത്ത് മ​ര​ണ​മു​ണ്ടാ​വ​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ഫി​ഷ​റീ​സ് ഓ​ഫി​സി​ന്റെ അ​ക​ത്തും പു​റ​ത്തു​മാ​യി​രു​ന്നു.

ജീവനക്കാരെ എട്ടു മണിക്കൂറോളം ബന്ദികളാക്കി; ജനക്കൂട്ടം ഫിഷറീസ് ഓഫീസ് ഉപരോധിച്ചു

പഴയങ്ങാടി: അഞ്ചു ദിവസങ്ങൾക്കുള്ളിൽ രണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ മരിക്കുന്നതിന് കാരണമായ മണൽതിട്ട നീക്കാനുള്ള നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും നാട്ടുകാരുമടക്കം പുതിയങ്ങാടി ഫിഷറീസ് ഓഫിസിലേക്ക് പ്രതിഷേധവുമായി ഇരച്ചുകയറി. രോഷാകുലരായെത്തിയ ജനം ജീവനക്കാരെ എട്ടു മണിക്കൂറോളം ബന്ദികളാക്കി. കലക്ടർ എത്തി പ്രശ്നം പരിഹരിക്കു​െമന്ന ഉറപ്പ് നൽകിയാലേ ഉദ്യോഗസ്ഥരെ പോകാൻ അനുവദിക്കൂവെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു.

സംഭവമറിഞ്ഞ് ആർ.ഡി.ഒ ടി.കെ. ഷാജി, തഹസിൽദാർ ടി. മനോഹരൻ, ഫിഷറീസ് അസി. ഡയറക്ടർ പ്രീത, ഡെപ്യൂട്ടി ഡയറക്ടർ ജുഗുനു എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പഴയങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സത്യനാഥിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

റവന്യൂ, ഫിഷറീസ് അധികൃതരും പൊലീസും മണിക്കൂറുകളോളം ശ്രമിച്ചിട്ടും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായില്ല. മത്സ്യത്തൊഴിലാളിയുടെ മൃതദേഹമെടുത്ത് ദേശീയപാത ഉപരോധിക്കുമെന്ന് പ്രതിഷേധിച്ചവർ ഭീഷണി മുഴക്കിയതോടെ ഉദ്യോഗസ്ഥർ വെട്ടിലാവുകയായിരുന്നു. സംഭവ സ്ഥലത്തെത്താത്തതിൽ ജില്ല കലക്ടർക്കെതിരെയും പ്രതിഷേധമുയർന്നു. അഴിമുഖത്തെ മണൽതിട്ട നീക്കുന്നതിനുള്ള ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്നും രണ്ടാഴ്ചക്കുള്ളിൽ ഡ്രഡ്ജിങ് ആരംഭിക്കുമെന്നും കലക്ടർ രേഖാമൂലം നൽകിയ ഉറപ്പിനെ തുടർന്നാണ് വൈകീട്ട് ആറോടെ പ്രതിഷേധം അവസാനിപ്പിച്ചത്.

Tags:    
News Summary - Two lives lost in five days in Puthiyangadi-Chuttada coastal area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.