വിശ്വജിത്ത് സമല്‍, രവീന്ദ്രനായക്
കണ്ണൂര്‍: പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യം കവര്‍ന്ന രണ്ടുപേരെ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമല്‍ (37), രവീന്ദ്രനായക് (27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ എട്ടിന് വൈകീട്ട് 6.45ഓടെയായിരുന്നു കവര്‍ച്ച. ഔട്ട്ലെറ്റിന്റെ പ്രീമിയര്‍ കൗണ്ടറിലെത്തിയ ഇവര്‍ 7,330 രൂപ വിലയുള്ള 750 മില്ലിയുടെ മൂന്ന് കുപ്പി മദ്യമാണ് മോഷ്ടിച്ചത്. ഔട്ട്ലെറ്റിന്റെ ചുമതലയുള്ള പി. ഷൈജയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.
നിർമാണ ജോലിക്കായി കണ്ണൂരിലെത്തിയതാണ് ഇരുവരും. എസ്.ഐ അനുരൂപ്, സീനിയര്‍ സി.പി.ഒ ടി. നാസര്‍, സി.പി.ഒമാരായ ഷൈജു, ബൈജു, മിഥുന്, റമീസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.