മാക്കൂട്ടം ചുരം പാതയിൽ റോഡിൽ വീണ മരം മുറിച്ചുമാറ്റുന്നു
ഇരിട്ടി: കനത്ത മഴയിലും കാറ്റിലും മാക്കൂട്ടം ചുരം പാതയിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കാലവർഷം കനത്തതോടെ വിവിധ ദിവസങ്ങളിലായി ആറോളം മരങ്ങളാണ് റോഡിലേക്ക് കടപുഴകിയത്.
ഇതുമൂലം വീരാജ്പേട്ട -ഇരിട്ടി റൂട്ടിലുള്ള വാഹന ഗതാഗതം മണിക്കൂറുകളോളമാണ് തടസ്സപ്പെട്ടത്. ഞായറാഴ്ച രാത്രി മാക്കൂട്ടം കാക്കത്തോടിൽ റോഡിലേക്കുവീണ മരം മണിക്കൂറുകൾക്ക് ശേഷമാണ് മുറിച്ചുമാറ്റിയത്. ബസുകൾ ഉൾപ്പെടെ നുറുകണക്കിന് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടന്നു.
ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യാത്രക്കാരുടെ സഹകരണത്തോടെ മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മാക്കൂട്ടം മുതൽ പെരുമ്പാടിവരെ നിലം പൊത്താറായി നിൽക്കുന്നത് നൂറിലധികം വൻമരങ്ങളാണ്. ഇതിൽ ഭൂരിഭാഗം മരങ്ങൾക്ക് ചുവട്ടിലും മണ്ണ് നീങ്ങിപ്പോയ നിലയിലാണ്.
പലകുറി ഇവ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കാനുള്ള ഒരു നടപടികളും ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.