കർണ്ണാടക അതിർത്തിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാവന്നൂർകടവ് സ്വദേശി മുഹമ്മദ് കുഞ്ഞി(28), കമ്പിൽ സ്വദേശികളായ ശാമിൽ(23), ഹാനി അക്താഷ്(28) എന്നിവരെയാണ് ഇരിട്ടി സി.ഐ കെ.ജെ.ബിനോയും റൂറൽ എസ്.പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. പ്രതികളിൽനിന്ന് ഏഴ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Three arrested with M.D.M.A at Karnataka border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.