അഖിൽ
കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ മയക്കുമരുന്ന് തടയാന്‍ കര്‍ശന പരിശോധനകളുമായി എക്സൈസ്. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ വില്‍ക്കുന്നതിനിടെ ഉളിക്കല്‍ പാറപ്പുറത്തെ പി.യു. അഖിലിനെ (27) കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്ന് 3.001 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഗ്രേഡ് അസി. ഇന്‍സ്പെക്ടര്‍മാരായ ആര്.പി. അബ്ദുല്‍ നാസര്‍, എം.സി. വിനോദ്കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പി.പി. സുഹൈല്‍, പി. ജലീഷ്, അസി. ഇന്‍സ്പെക്ടര്‍ സി. അജിത്ത്, സിവില്‍ ഓഫിസര്‍ പി. സീമ എന്നിവരടങ്ങിയ സംഘമാണ് അഖിലിനെ പിടികൂടിയത്.
കണ്ണൂര്‍ റേഞ്ച് എക്സൈസ് കൊറ്റാളി ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കളെ ഹാഷിഷ് ഓയിലുമായി പിടികൂടി. കൊറ്റാളിയിലെ കെ.വി. സുനീഷിനെ (39) 21 ഗ്രാം ഹാഷിഷ് ഓയില്‍ സഹിതവും ചിറക്കലിലെ ടി.കെ. സ്വരൂപിനെ (47) പത്ത് ഗ്രാം ഹാഷിഷ് ഓയില്‍ സഹിതവുമാണ് ഇന്‍സ്പെക്ടര്‍ അക്ഷയ്, അസി. ഇന്‍സ്പെക്ടര്‍ സി.പി. ഷനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അസി. ഇന്‍സ്പെക്ടര്‍മാരായ വി.പി. ഉണ്ണികൃഷ്ണന്, എം.കെ. സന്തോഷ്, കെ.വി. റാഫി, പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍. രജിത്ത്കുമാര്‍, എം. സജിത്ത്, സിവില്‍ ഓഫിസര്‍ അശ്വതി, ഡ്രൈവര്‍ കെ. ഷാജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.