തകർന്ന വീട്​ 

മഴയ്ക്ക് പിന്നാലെ വീട് തകർന്നു

കണ്ണവം (കണ്ണൂർ): ശക്തമായ മഴയ്ക്ക് പിന്നാലെ വീട് തകർന്നു. കണ്ണവം കോളനി ഖാദി ബോർഡിന് സമീപത്തെ ടി.വസന്തയുടെ വീടാണ് തകർന്നത്.

വീടിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ്​ സംഭവം. ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു വീണു.

ചുവരുകൾക്കും കേട്​പാട്​ സംഭവിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി ശക്തമായ മഴ പെയ്തിരുന്നു.ഇതിന് പിന്നാലെയാണ് വീട് തകർന്നത്.

അപകടം നടക്കുമ്പോൾ വസന്തയും  രണ്ട്​ മക്കളും ഉൾപ്പെടെ ആറ് പേർ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ ഉൾപ്പെടെ മിക്കതും നശിച്ചു. 

Tags:    
News Summary - The house collapsed after the rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.