പ്രതീകാത്മക ചിത്രം

എം.ഡി.എം.എ: രണ്ടുപേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് പട്രോളിങ്ങിനിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പാനൂർ ആണ്ടിപ്പീടിക സ്വദേശി വി.പി. മുഹമ്മദ് റഫ്നാസ് (28), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി കെ.പി. നാഫിഹ് നാസർ (28) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് 0.79 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.

സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനായാണ് സൂക്ഷിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. തലശ്ശേരി ഇൻസ്പെക്ടർ ടി.വി. ബിജു പ്രകാശിന്റെ നിർദേശ പ്രകാരം എസ്.ഐ പി.വി. ഷമീൽ, എസ്.സി.പി.ഒ ലിംനേഷ്, സി.പി.ഒ പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - MDMA: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.