തലശ്ശേരി: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യവസായ പ്രമുഖൻ തലശ്ശേരി ഗുഡ്സ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീൻ (68) ഉൾപ്പടെ മൂന്നുപേർ പ്രതി ചേർക്കപ്പെട്ട കേസിലാണ് ധർമടം പൊലീസ്, അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വീടും പണവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികൾ പെൺകുട്ടിയുടെ ബന്ധുക്കളാണ്. ഇവരാണ് മൂന്നാം പ്രതിയായ ഷറഫുദ്ദീന് മുന്നിൽ പെൺകുട്ടിയെ എത്തിച്ചത്. പെൺകുട്ടിയുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്.
മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ മൂന്നുപേർക്കും നേരത്തെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 35 സാക്ഷികളുള്ള കേസിൽ തൊണ്ടിമുതലായി മൊബൈൽ ഫോൺ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചിരുന്നു. നൂറ് പേജുള്ള കുറ്റപത്രമാണ് ധർമടം പൊലീസ് ഇൻസ്പെക്ടർ എം.പി. സുമേഷ് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.