തലശ്ശേരി: പിണറായി അംഗൻവാടിയിൽ തിളച്ച പാൽ കുടിക്കാൻ നൽകി നാലു വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അംഗൻവാടി അധ്യാപിക വി. രജിത, ഹെൽപർ വി. ഷീബ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മറ്റ് രണ്ട് അംഗൻവാടികളിൽനിന്നായി അധ്യാപികക്കും ഹെൽപർക്കും ചാർജ് നൽകി.
കുട്ടിക്ക് തിളച്ച പാൽ കുടിക്കാൻ നൽകിയ ഹെൽപർ വി. ഷീബക്കെതിരെ പിണറായി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത് നോട്ടീസ് അയച്ചതായി ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അറിയിച്ചു. പിണറായി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ കോളാട് അംഗനവാടി വിദ്യാർഥി ബിസ്മില്ല നിവാസിൽ കെ. ഷാനജിന്റെയും സി.കെ. ജസാനയുടെയും മകൻ മുഹമ്മദ് ഷിയാനാണ് തിളച്ച പാൽ കുടിക്കുന്നതിനിടയിൽ പൊള്ളലേറ്റത്.
വായക്കകത്തും കീഴ്ത്താടിയിലുമാണ് പൊള്ളലേറ്റത്. കുട്ടിക്ക് ജന്മന സംസാരശേഷിയില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി അപകടനില തരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.