വ​ള​പ​ട്ട​ണം പു​ഴ​യി​ൽ യു​വാ​വ് ചാ​ടി​യ​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്

അ​ഗ്നി​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

പുഴയിൽ യുവാവിനെ കാണാതായെന്ന് സംശയം; തിരച്ചിൽ നടത്തി

പാ​പ്പി​നി​ശ്ശേ​രി: യു​വാ​വ് വ​ള​പ​ട്ട​ണം പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​താ​യു​ള്ള സം​ശ​യം ബ​ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ്കൂ​ബ ടീ​മ​ട​ക്കം പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ തി​ര​ച്ചി​ൽ വൈ​കീ​ട്ടു​വ​രെ തു​ട​ർ​ന്നു. വ​ള​പ​ട്ട​ണം പാ​ല​ത്തി​ന് സ​മീ​പം ഒ​രു​ജോ​ഡി ചെ​രി​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​താ​യു​ള്ള സം​ശ​യം ബ​ല​പ്പെ​ട്ട​ത്. അ​തി​നി​ടെ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ​താ​യി പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ, ത​ല​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ്കൂ​ബ ടീ​മാ​ണ് തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജി​ല്ല സ്കൂ​ബ ടീം ​സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വാ​സ​ന്ത് ചെ​യ്യ​ച്ചാ​ക്ക​ണ്ടി, സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഷാ​നി​ത്ത് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. തീ​ര​ദേ​ശ സേ​ന​യു​ടെ​യും റ​വ​ന്യൂ​വ​കു​പ്പി​ന്റെ​യും സ​ഹാ​യ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ടാ​യി. തി​ര​ച്ചി​ൽ ചൊ​വ്വാ​ഴ്ച​യും തു​ട​രാ​നാ​ണ് തീ​രു​മാ​നം.

Tags:    
News Summary - Suspect that the young man is missing in the river; A search was made

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.