കണ്ണൂർ: ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. ജില്ലയിലുള്ള അപേക്ഷകർക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വർഷങ്ങളായി ഹജ്ജ് അപേക്ഷകർക്ക് സേവനങ്ങൾ ചെയ്ത് വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെൽപ് ഡെസ്ക്കുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. കൂടാതെ ഹജ്ജ് കമ്മിറ്റി നിയോഗിച്ച ഹജ്ജ് ട്രെയിനർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകിവരുന്നുണ്ട്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റായ www.hajcommittee.gov.in , www.keralahajcommittee.org വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10. അപേക്ഷ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഹജ്ജ് കമ്മിറ്റി ഓഫിസിൽ നിന്നും രേഖകൾ പരിശോധിച്ച് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് കവർ നമ്പർ നൽകുന്നതാണ്. ഖുറാക്ക് (നറുക്കെടുപ്പ് ) ശേഷം അവസരം ലഭിച്ചവരെ ഹജ്ജ് കമ്മിറ്റി എസ്.എം.എസ് മുഖേനയും ട്രെയിനർമാർ ഫോണിൽ വിളിച്ചും വിവരങ്ങൾ അറിയിക്കും. ഹജ്ജ് യാത്ര ആരംഭിക്കുന്നതിനുള്ള താൽക്കാലിക തീയതി മെയ് 21 മുതൽ ജൂൺ 22 വരെയും മടക്ക യാത്ര ജൂലൈ മൂന്നു മുതൽ ആഗസ്റ്റ് രണ്ടുവരെയുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.