നിടുവാലൂർ കാപ്പുങ്കരയിൽ നിർമിച്ച ട്രാൻസ്ഫോർമറിന്റെ ഉദ്ഘാടനം ഹരീശൻ മൊട്ടമ്മൽ നിർവഹിക്കുന്നു
ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി വൈദ്യുതി പദ്ധതിയിൽപെടുത്തി ചെങ്ങളായി -വളക്കൈ -ചുഴലി റോഡിലൂടെ വലിച്ച 11 കെ.വി ലൈൻ ഉദ്ഘാടനം ചെയ്തു. ചെങ്ങളായിയിൽനിന്ന് വളക്കൈയിലേക്കും തട്ടേരിയിൽനിന്ന് ചുഴലിയിലേക്കുമുള്ള ലൈനും കാപ്പുങ്കര, പൊള്ളയാട് എന്നിവിടങ്ങളിൽ നിർമിച്ച ട്രാൻസ്ഫോർമറുകളുടെ ഉദ്ഘാടനവും നടത്തി.
ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു.
മാങ്ങാട്ടുപറമ്പ് സബ്സ്റ്റേഷനിൽനിന്ന് വലിച്ച 11 കെ.വി. ലൈൻ വഴിയായിരുന്നു ഇത്രയും കാലം ചെങ്ങളായി, ശ്രീകണ്ഠപുരം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നടത്തിയിരുന്നത്. വൈദ്യുതി തടസ്സവും പതിവായിരുന്നു. പുതിയ ലൈൻ ചാർജ് ചെയ്യുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. 89.55 ലക്ഷം രൂപ ചെലവിൽ ഏഴുകിലോമീറ്റർ പുതിയ ലൈനാണ് നിർമിച്ചത്.
കാപ്പുകര, പൊള്ളയാട് എന്നിവിടങ്ങളിൽ 11 ലക്ഷം രൂപ ചെലവിൽ രണ്ടു പുതിയ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം സബ് സ്റ്റേഷനിലെ നീളം കൂടിയ ഫീഡറാണ് വളക്കൈ.
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എസ്.ഇ.ബി ഓവർസിയർ അബ്ദുൽ കാദറിനെ നിടുവാലൂർ പൗരാവലി ആദരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ ബാബു പ്രജിത്, നിടുവാലൂർ പള്ളി വികാരി ഫാ. ഷാജി, കെ.സി. കൃഷ്ണൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.കെ. രതീഷ്, അസി. എൻജിനീയർ എ. പത്മനാഭൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.