കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഓവുചാലിലേക്ക് മലിനജലമൊഴുക്കിയ കട കോർപറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു. സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്താണ് പൂട്ടിച്ചത്. തുടർച്ചയായി മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നേരത്തേയും ഈ സ്ഥാപനത്തിന് നോട്ടീസ് നൽകിയിരുന്നു.
മേയറുടെ നിർദേശപ്രകാരം കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും മലിനജലമൊഴുക്കി വിടുന്നതും ശ്രദ്ധയിൽപെടുകയും തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയുമായിരുന്നു. പരിശോധനക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, കെ. രാധാമണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.