തലശ്ശേരി: നവീകരണം നടത്തിയ ഓവുചാലിന് മുന്നിൽ തളംകെട്ടി മലിനജലം. ജനറൽ ആശുപത്രിക്ക് മുന്നിൽ നഗരസഭ ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഓവുചാലിന് മുന്നിലാണ് ദിവസങ്ങളോളമായി മലിനജലം കെട്ടിക്കിടക്കുന്നത്. ദുർഗന്ധം അസഹനീ മായതിനാൽ പരിസരത്തെ വ്യാപാരികളാണ് ദുരിതമനുഭവിക്കുന്നത്.
ഓവുചാൽ നിർമാണം പൂർത്തിയായിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും റോഡരികിൽ മലിന ജലമൊഴുകുന്നത് തടയാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന വഴിയിലാണ് ഓവുചാലിലെ ജലം ഒലിച്ചിറങ്ങുന്നത്. മഴക്കാലത്ത് സ്ഥിരമായി മലിനജലം ഒഴുകുന്ന വഴിയിലാണ് ഇപ്പോൾ വീണ്ടും പ്രശ്നം ഉടലെടുത്തിട്ടുള്ളത്. സെപ്റ്റിക് ടാങ്കിലെ മാലിന്യമടക്കം ഓവുചാലിലൂടെ കടത്തിവിടുന്നതായി പരിസരത്തെ വ്യാപാരികൾക്ക് പരാതിയുണ്ട്. സാംക്രമിക രോഗ ഭീഷണിയുളളതിനാൽ ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളക്കമുളളവർ ഭീതിയിലാണ്. ഓവുചാലിനിടയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണമെന്ന് സംശയിക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. വാട്ടർ അതോറിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.