കണ്ണൂർ: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ കെ.എസ്.ഇ.ബിക്ക് ഇതുവരെ 8.96 കോടി രൂപയുടെ നാശനഷ്ടം. കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീണും മണ്ണിടിഞ്ഞുമായി നിരവധി പോസ്റ്റുകളും ലൈന്‍ കമ്പികളും നശിച്ചു. മേയ് 20 മുതലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 4.92 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 616 വൈദ്യുതി പോസ്റ്റുകള്‍ നശിച്ചു. 1953 ഇടങ്ങളില്‍ ലൈന്‍ കമ്പി പൊട്ടി. ഒരു ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായി.
വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണത്തിന് വലിയ തടസ്സം നേരിടേണ്ടി വന്നു. ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 95 ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകളും 677 ലോടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകളും നശിച്ചു. 42 ഇടങ്ങളില്‍ ഹൈടെന്‍ഷന്‍ കേബിളുകള്‍ പൊട്ടി 1531 ഇടങ്ങങ്ങളില്‍ ലോ ടെന്‍ഷന്‍ കേബിളുകളും പൊട്ടി വീണു. രണ്ട് ട്രാന്‍സ്ഫോർമറുകളും നശിച്ചു. ആകെ 4.04 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.