കണ്ണൂർ: കാതടപ്പിക്കുന്ന പാട്ടും ബഹളവും ബസുകളിൽ വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വിഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അറിയിച്ചു.
പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്നസ് റദ്ദാക്കും. 10,000 രൂപ വരെയുള്ള ഉയര്‍ന്ന പിഴ ഈടാക്കും. ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്.ടി.ഒ അറിയിച്ചു.
വാതിൽ തുറന്നുവെച്ച് സര്‍വിസ് നടത്തുന്നതും എന്ജിന് ബോണറ്റിന്റെ മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വിസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇതിനെതിരെ വ്യപകമായ പരാതികള്‍ വരുന്നുണ്ട്. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്സ് പിടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല് നീട്ടി വച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായ പരാതിയും വ്യാപകമാണെന്നും ആര്.ടി.ഒ അറിയിച്ചു.
ബസുകളിൽ വളരെ ഉച്ചത്തിൽ പാട്ടുവെക്കുന്നത് യാത്രക്കാർ ചോദ്യം ചെയ്തുണ്ടാകുന്ന വാക്കേറ്റങ്ങളും പതിവാണ്. ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.