മോഷണം നടന്ന സൈബു അബ്ദുല്ലയുടെ വീട്ടിനകത്തെ അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിൽ
ചൊക്ലി: ചൊക്ലിക്കടുത്ത് വീട്ടിൽ പട്ടാപ്പകൽ 16 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. കാഞ്ഞിരത്തിൻ കീഴിനു സമീപത്തെ മേക്കര വീട്ടിൽ താഴെ സൈബു അബ്ദുല്ലയുടെ വീട്ടിലാണ് കവർച്ച. 70കാരിയായ ഇവർ തനിച്ചു താമസിക്കുകയാണ്. വ്യാഴാഴ്ച രാവിലെ തെങ്ങുകയറാൻ ആളുവന്നതിനെത്തുടർന്ന് വീട്ടുപറമ്പിലായിരുന്നു. കുറേകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് 16 പവൻ സൂക്ഷിച്ചിരുന്ന ബോക്സ് അടക്കം കാണാതായത് ശ്രദ്ധയിൽപെട്ടത്.
പരാതി ലഭിച്ച ഉടൻ തന്നെ ചൊക്ലി എസ്.ഐ ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രതികളെകുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.