കണ്ണൂർ: ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന വിശാലമായ ചതുപ്പ് നിലങ്ങളും വയല്പരപ്പും പുഴയും ചെറുതുരുത്തുകളുമായി പരന്നുകിടക്കുന്ന പുല്ലൂപ്പിക്കടവ് പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാവുന്നു. നാറാത്ത് ഗ്രാമപഞ്ചായത്ത് മുന്ൈകയെടുത്താണ് പുല്ലൂപ്പിക്കടവ് കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നത്. പ്രദേശത്തിെൻറ വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ വിശദ പദ്ധതിരേഖ (ഡി.പി.ആര്) തയാറാക്കിവരുകയാണ്.
മുണ്ടേരിക്കടവ് പക്ഷിനിരീക്ഷണ കേന്ദ്രത്തിെൻറ ഭാഗം കൂടിയാണ് പുല്ലൂപ്പിക്കടവ്. മുണ്ടേരിക്കടവിലെ ജൈവവൈവിധ്യം നിലനിര്‍ത്തി ടൂറിസം പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. അതിനാല്‍ ഈ പ്രദേശത്തിെൻറ സാധ്യതകള്‍ ഏറെയാണ്. സൂര്യാസ്തമയം കാണുന്നതിനും ഒഴിവുസമയം ചെലവഴിക്കുന്നതിനുമായി നിരവധി പേരാണ് ഈ പ്രദേശത്ത് എത്തിച്ചേരുന്നത്. കാട്ടാമ്പള്ളി പുഴയുടെ കൈവഴികളാണ് പുല്ലൂപ്പി, വാരം, മുണ്ടേരി കടവുകള്‍. മുമ്പ് പൊക്കാളി കൃഷി വ്യാപകമായി ചെയ്തിരുന്ന പ്രദേശമാണ് ഇവിടം. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയതിനാലാണ് പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ് കെ. രമേശന് പറഞ്ഞു. പ്രാഥമിക സർവേ നടത്തി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഡി.പി.ആര് തയാറാകുമെന്നും അദ്ദേഹം അറിയിച്ചു.
പുല്ലൂപ്പിക്കടവ്, പുല്ലൂപ്പി പാലം കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നത്. ജല ടൂറിസത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുക. പരമ്പരാഗത രീതിയില്‍ മീന്പിടിക്കുന്നവര്ക്കായി മത്സ്യ ബൂത്ത്, ബോട്ടിങ്, കയാക്കിങ് എന്നിവയും നടപ്പിലാക്കും.ടൂറിസ്റ്റുകള്‍ക്ക് പുഴയില്‍ വിശ്രമകേന്ദ്രം ഒരുക്കുന്നതിന് ഹട്ട് സംവിധാനവും ആരംഭിക്കും. ഇവര്‍ക്ക് തോണികളിൽ ചെന്ന് ഭക്ഷണം എത്തിച്ചുനല്കുന്നതിനുള്ള പദ്ധതികളും ആലോചനയിലുണ്ട്. വാട്ടര്‍ മോട്ടോര്‍ ബൈക്ക് ആരംഭിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ താല്പര്യവുമായി മുന്നോട്ടുവരുന്നുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.