ഹരിദാസന്റെ ഭൗതികശരീരം തലശ്ശേരി സി.എച്ച്. കണാരൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

നാ​ടി​നെ ന​ടു​ക്കി വീ​ണ്ടു​ം അ​റു​കൊ​ല; സ്കൂ​ൾ പൂ​ർ​ണ​തോ​തി​ൽ തു​റ​ന്ന ദി​നം ഹ​ർ​ത്താ​ൽ

തലശ്ശേരി: രാഷ്ട്രീയ വൈരത്തിൽ ഒരു ഒരു ജീവൻകൂടി വെട്ടിനുറുക്കപ്പെട്ട വാർത്തയുമായാണ് തിങ്കളാഴ്ച തലശ്ശേരി ഉണർന്നത്. പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകൻ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസ് അതിദാരുണമായാണ് കൊല്ലപ്പെട്ടത്.

കുടുംബാംഗങ്ങളുടെ മുന്നിൽ സ്വന്തം വീട്ടുമുറ്റത്താണ് ദേഹമാസകലം വെട്ടേറ്റുവീണ് ഹരിദാസ് അന്ത്യശ്വാസം വലിച്ചത്.

ഇടതുകാൽ അറുത്തുമാറ്റിയ നിലയിലായിരുന്നു. മാസങ്ങൾക്കുമുമ്പ് പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (21) വധത്തിന്‍റെ തനിയാവർത്തനം. മൻസൂറും വീട്ടുമുറ്റത്താണ് പിടഞ്ഞുമരിച്ചത്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാത്ത സമയത്ത് ഓർക്കാപ്പുറത്താണ് ഹരിദാസിന്‍റെ കൊല.

നീണ്ട ഇടവേളക്കുശേഷം വിദ്യാലയങ്ങൾ പഴയതുപോലെ പ്രവർത്തിച്ചുതുടങ്ങിയ ദിനമായിരുന്നു തിങ്കളാഴ്ച. കുട്ടികളെ അയക്കാനുള്ള തത്രപ്പാടിലായിരുന്നു രക്ഷിതാക്കൾ.

കുട്ടികളെ അയക്കുന്നതിനിടെ, തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താലാണെന്ന വിവരമെത്തി. വിവരമറിയാതെ വിദ്യാലയങ്ങളിലെത്തിയ കുട്ടികൾ ഒരു മണിക്കൂറിനുശേഷം വീട്ടിലേക്ക് മടങ്ങി. തലശ്ശേരിയിൽ തിങ്കളാഴ്ച രാവിലെ തുറന്നു പ്രവർത്തിച്ച ബാങ്കുകൾ, സർക്കാർ, അർധ സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം സി.പി.എം പ്രവർത്തകർ നിർബന്ധമായി അടപ്പിച്ചു. മെഡിക്കൽ സ്ഥാപനങ്ങളും ഹോട്ടലുകളുമൊഴിച്ച് മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.

ഇടവേളക്കുശേഷമാണ് തലശ്ശേരി മേഖലയിൽ വീണ്ടും കഠാര രാഷ്ട്രീയത്തിന്റെ ചോരവീണത്. പതിവുപോലെ ഇക്കുറിയും തുടക്കം ഉത്സവപ്പറമ്പിൽ നിന്നുതന്നെ. ഒരാഴ്ചമുമ്പ് ന്യൂ മാഹിക്കടുത്ത കൂലോത്ത് ക്ഷേത്ര ഉത്സവവേളയിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു.

രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് മർദനമേറ്റു. ഇതിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിൽ തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗൺസിലർ നടത്തിയ പ്രകോപനപരമായ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'നമ്മുടെ പ്രവർത്തകരുടെ മേൽ കൈവെച്ചാൽ എങ്ങനെ മറുപടി കിട്ടുമെന്ന് അറിയാൻ കഴിഞ്ഞകാലത്തെ സംഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കണ'മെന്നാണ് പ്രസംഗത്തിലൂള്ള താക്കീത്. പ്രസംഗത്തിലെ പ്രകോപനമാണ് കൊലക്ക് കാരണമായതെന്നാണ് സി.പി.എം ആരോപണം.

കോവിഡ് വിലക്ക് നീങ്ങിയതോടെ ഇക്കുറി ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ ആളും ആരവവുമുണ്ട്. അവിടെ തുടങ്ങുന്ന വ്യക്തിപരവും മറ്റുമായ നിസ്സാര പ്രശ്നങ്ങൾ വലിയ രാഷ്ട്രീയ സംഘർഷമായി മാറുന്നതാണ് മുൻ അനുഭവം. ഉത്സവ സീസൺ സജീവമായ നേരത്തുണ്ടായ കൊലപാതകം കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ന്യൂ മാഹി പരിധിയിലും തലശ്ശേരിയിലെ വിവിധ സ്ഥലങ്ങളും പൊലീസ് നിരീക്ഷണത്തിലാക്കി. നിരവധിയിടങ്ങളിൽ പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തി. മൃതദേഹം പരിയാരത്തുനിന്ന് സന്ധ്യയോടെ വിലാപയാത്രയായി വീട്ടിലെത്തിച്ചു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് മഞ്ഞോടി, മാടപ്പീടിക, പാറാൽ വഴി പുന്നോലിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. അന്ത്യോപചാരമർപ്പിക്കാൻ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെത്തി. 

ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

ത​ല​ശ്ശേ​രി: ഹ​രി​ദാ​സി​നെ കൊ​ല്ലാ​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഒ​രു വാ​ളും ഇ​രു​മ്പു​വ​ടി​യു​മാ​ണ് സം​ഭ​വം ന​ട​ന്ന പ​റ​മ്പി​ൽ​നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടു​പ​റ​മ്പി​ൽ നി​ന്നും മ​ണം പി​ടി​ച്ച് ഓ​ടി​യ പൊ​ലീ​സ് നാ​യ് ഏ​താ​നും വാ​ര ഓ​ടി പ​റ​മ്പി​ൽ തി​രി​ച്ചു​വ​ന്നു.

കൊ​ല ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും രാ​ഷ്ട്രീ​യം വി​രോ​ധ​മാ​​ണോ കാ​ര​ണ​മെ​ന്ന​ത്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ഉ​ത്ത​ര​മേ​ഖ​ല ഡി.​ഐ.​ജി രാ​ഹു​ൽ ആ​ർ. നാ​യ​ർ, ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, ത​ല​ശ്ശേ​രി എ.​എ​സ്.​പി വി​ഷ്ണു പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

പു​ന്നോ​ലി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട ഹ​രി​ദാ​സി​ന് ക​ണ്ണീ​ർ പ്ര​ണാ​മം

പുന്നോലിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ സംസാരിക്കുന്നു

ന്യൂ ​മാ​ഹി: തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച പു​ന്നോ​ലി​ലെ വീ​ട്ടി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട പു​ന്നോ​ൽ താ​ഴെ വ​യ​ലി​ലെ കു​ര​മ്പി​ൽ താ​ഴെ​ക്കു​നി​യി​ൽ ഹ​രി​ദാ​സി​ന് നാ​ടി​ന്റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന പ്ര​ണാ​മം.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ സി.​പി.​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മ​ട​ക്കം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ച​ത്.

പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച ശേ​ഷ​മാ​ണ് പു​ന്നോ​ലി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​വും ന​ട​ന്നു.

അ​ഡ്വ. എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, നേ​താ​ക്ക​ളാ​യ കാ​രാ​യി രാ​ജ​ൻ, സി.​കെ. ര​മേ​ശ​ൻ, ഇ.​പി.​ആ​ർ. വേ​ശാ​ല, എ. ​ശ​ശി, ക​ണ്ട്യ​ൻ സു​രേ​ഷ് ബാ​ബു, ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ജ​മു​നാ​റാ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - political murder shocked kannur again harthal on school re-opening day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.