തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി മലയോരത്ത് പൊലീസ് റൂട്ട് മാർച്ച്

പേരാവൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി പേരാവൂർ പൊലീസ് സബ്ഡിവിഷൻ പരിധിയിൽ റൂട്ട് മാർച്ച് നടത്തി.

പേരാവൂർ സബ്ഡിവിഷൻ പൊലീസ് മേധാവി ഡി.വൈ.എസ്.പി കെ.വി പ്രമോദന്‍റെ നേതൃത്യത്തിലാണ് പേരാവൂർ, മണത്തണ, കണിച്ചാർ, കേളകം ടൗണുകളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തിയത്.

പേരാവൂർ സി.ഐ ബിനീഷ് കുമാർ, കേളകം എസ്.എച്ച്.ഒ ഇതിഹാസ്താഹ മാലൂർ, എസ്.ഐ സാംസൻ എന്നിവരുടെ നേതൃത്യത്തിൽ കേളകം, പേരാവൂർ, മുഴക്കുന്ന്, മാലൂർ പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സായുധ പൊലിസ് വിഭാഗവും റൂട്ട് മാർച്ചിൽ അണിനിരന്നു. 

Tags:    
News Summary - Police route march through the hills as part of election security arrangements in peravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.