ഫിലിപ്പ്
Posted On
date_range Updated On
date_range പോക്സോ; ഒളിവിലായിരുന്ന പ്രതി പിടിയിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി. എറണാകുളം മുളകുകാട് സ്വദേശി കെ.ഇ. ഫിലിപ്പിനെ (73) ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി സംഭവ ശേഷം രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി കണ്ണൂർ നഗരത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുമായി പൊലീസ് ആലപ്പുഴയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.