Posted On
date_range Updated On
date_range പേരാവൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
പേരാവൂർ: പേരാവൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. മുരിങ്ങോടി മനോജ്റോഡിനു സമീപം ബുധനാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിലാണ് യുവതി മരിച്ചത്. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്.പേരാവൂർ കാർമൽ സെന്ററിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ മകളെ മുലയൂട്ടുന്നതിനായി വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. അമിതവേഗതയിൽ വന്ന മിനിലോറി സ്കൂട്ടി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടൻ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ് സജീർ തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കൾ:ഷഹദ ഫാത്തിമ(6), ഹിദ് ഫാത്തിമ(പത്ത് മാസം).വീരാജ്പേട്ട സ്വദേശിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.