അർഫാൻ
Posted On
date_range Updated On
date_range കാറിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു
പഴയങ്ങാടി: പയ്യാമ്പലം ബീച്ച് റോഡിൽ ആളുകൾക്കിടയിലേക്ക് കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. പുതിയങ്ങാടിയിലെ കുട്ടി ചടയൻ ഹൗസിലെ കെ.സി. അർഫാൻ (19) ആണ് മരിച്ചത്.
തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർഫാൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പയ്യന്നൂർ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും എസ്.കെ.എസ്.എസ്.എഫ് പുതിയങ്ങാടി ശാഖ സഹചാരി ജനറൽ സെക്രട്ടറിയുമാണ്. പുതിയങ്ങാടിയിലെ ആരിഫ്- ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അബ്ശീർ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.