നിർത്തിയിട്ട ബസിൽ മോഷണം

പ​ഴ​യ​ങ്ങാ​ടി: അ​ടു​ത്തി​ല​യി​ലെ ഐ​വ​റി പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് സ്റ്റീ​രി​യോ​യും ഡീ​സ​ലും മോ​ഷ്ടി​ച്ചു. 7000 രൂ​പ വി​ല​യു​ള്ള സ്റ്റീ​രി​യോ​യും 60 ലി​റ്റ​ർ ഡീ​സ​ലു​മാ​ണ് മോ​ഷ​ണം പോ​യ​ത്. കെ.​എ​ൽ-13 എ.​എ​ഫ് 7573 ശാ​ര​ദ ബ​സി​ൽ​നി​ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ത്തി​യ​ത്.

മോ​ഷ​ണം ന​ട​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​ർ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ഴ​യ​ങ്ങാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഡീ​സ​ലും പെ​ട്രോ​ളും മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി നാ​ളു​ക​ളാ​യി പ​രാ​തി​യു​ണ്ട്.

Tags:    
News Summary - Theft on a stopped bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.