Posted On
date_range Updated On
date_range ബൈക്കിലെത്തിയ യുവാവ് വയോധികയുടെ സ്വർണമാല കവർന്നു
പഴയങ്ങാടി: ബൈക്കിൽ എത്തി യുവാവ് വയോധികയുടെ സ്വർണമാല കവർന്നു. അടുത്തിലയിലെ തറമ്മൽ കാർത്യായനിയുടെ കഴുത്തിൽ നിന്നാണ് രണ്ട് പവെൻറ സ്വർണമാല കവർന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
കാർത്യായനിയുടെ മകന് പണം നൽകാനാണ് വന്നത് എന്ന വ്യാജേന വീടിെൻറ വരാന്തയിൽ കയറി കാർത്യായനിയുടെ മാല പൊട്ടിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടി എത്തുന്നതിനിടയിൽ യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.