Posted On
date_range Updated On
date_range ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെ.എസ്.ടി.പി റോഡിൽ രാമപുരം ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറിയിൽനിന്ന് തെറിച്ചുവീണ് ഡ്രൈവർ തിരുപ്പൂർ സ്വദേശി അജിത്തിന് (32) പരിക്കേറ്റു. ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ഇരുമ്പ് കയറ്റി പോവുകയായിരുന്ന ടി.എൻ. 58 എ ഇ 638 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ച രണ്ടിനാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.