മുഹമ്മദ് സവാദ്, മുഹമ്മദ് ശമീൽ, മുഹമ്മദ് ശബീർ, മുഹമ്മദ് നസീഹലി
പഴയങ്ങാടി: എം.ഡി.എം.എ അടക്കമുള്ള ലഹരി ഉൽപന്നങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെ പഴയങ്ങാടി പൊലീസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിനു സമീപത്തെ പി.എം. മുഹമ്മദ് സവാദ് (24), ഇ.കെ. മുഹമ്മദ് ശമീൽ (25), യു.കെ.പി. മുഹമ്മദ് ശബീർ (25), കെ.കെ. മുഹമ്മദ് നസീഹലി (23) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് പഴയങ്ങാടി ടൗൺ റെയിൽവേ അടിപ്പാതയിൽവെച്ച് വാഹന പരിശോധനക്കിടയിൽ ലഹരി ഉൽപന്നങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെ പഴയങ്ങാടി സബ് ഇൻസ്പെക്ടർ കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
21 ഗ്രാം എം.ഡി.എം.എ, 29 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ഒരു ഗ്രാം കെറ്റമിൻ, മാക്സ്ഗാലിൻ ഗുളികകൾ എന്നിവ പൊലീസ് ഇവരിൽനിന്ന് കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് ഇറക്കുമതി ചെയ്ത ലഹരി ഉൽപന്നങ്ങളാണിവയെന്നാണ് ലഭ്യമായ പ്രാഥമിക വിവരം. പിടിയിലായവർക്ക് മയക്കുമരുന്ന് ലഭ്യമാവുന്ന സ്രോതസ്സുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.