മാട്ടൂൽ ഇനി ലക്ഷദ്വീപുകാരി ഭരിക്കും

പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറായി ഇനി ലക്ഷദ്വീപുകാരി ഫാരിഷ. ഒരുദശകം മുമ്പ് മാട്ടൂൽ സ്വദേശിയായ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ നിക്കാഹ് ചെയ്തതോടെയാണ് ലക്ഷദ്വീപ് അന്ത്രോത്തിലെ സയ്യിദ് ശൈകോയ -ഖൈറുന്നിസ ദമ്പതികളുടെ മകൾ ഫാരിഷ കുന്നാഷാഡ കടൽ കടന്ന് മാട്ടൂലി​െൻറ മരുമകളായതും പിന്നെ മാട്ടൂൽ എം.യു.പി സ്കൂളിൽ അധ്യാപികയായി മാട്ടൂൽ നിവാസികളുടെ ഫാരിഷ ടീച്ചറായതും.

അന്ത്രോത്ത് എം.ജി.എച്ച്.എസ്.എസിൽ പ്ലസ് ടു പൂർത്തീകരിച്ച ഫാരിഷ രാഷ്​ട്രതന്ത്രത്തിൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ. കോളജിൽനിന്ന് ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്.

മാട്ടൂലിലെ സാംസ്കാരിക കൂട്ടായ്മകളിൽ സാന്നിധ്യമുറപ്പിച്ച ഫാരിഷ, പ്രിയതമൻ ആബിദ് കണ്ണൂരി​െൻറ വോട്ടുപാട്ടുകളുടെ ഇശൽ പെയ്തിറങ്ങിയ പ്രചാരണത്തിലൂടെയും വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുറപ്പ് നൽകി വോട്ട് പിടിച്ചും ഒമ്പതാം വാർഡിൽനിന്ന് മുസ്​ലിം ലീഗി​െൻറ സ്വന്തം ചിഹ്നത്തിൽ 135 വോട്ടി​െൻറ ഭൂരിപക്ഷത്തിൽ ഏണി കയറിയാണ് മാട്ടൂൽ പഞ്ചായത്തി​െൻറ പ്രസിഡൻറായി പ്രതിജ്ഞയെടുത്തത്.

Tags:    
News Summary - Matool will now rule lakshadweep native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.